Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഹെൽത്ത് കാർഡിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി



തിരുവനന്തപുരം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡുകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി.

എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ വൻ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരം നടപടിയെടുക്കും.

2012-13 കാലയളവിൽ 1358 പരിശോധനകളാണ് നടത്തിയത്. 2016-17 വർഷത്തിൽ 5497 പരിശോധനകളും കഴിഞ്ഞ വർഷം 44,676 പരിശോധനകളുമാണ് നടത്തിയത്. ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്തുന്നതിനുള്ള ആപ്പ് അടുത്തയാഴ്ച പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!