നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് കട്ടപ്പന നഗരസഭയിൽ തുടക്കം കുറിച്ചു. വിവിധ കേന്ദ്രങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത കേരളം സൃഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പദ്ധതി യാഥാർത്യമാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പേഴുംകവലക്ക് സമീപം പ്രധാന പാതക്ക് ഒരു വശത്തായി നിക്ഷേപിച്ചിരുന്ന മാലിന്യമാണ് നീക്കം ചെയ്തത്.
കൂടാതെ പുളിയന്മല പാതയിൽ വശങ്ങളിൽ സ്ഥാപിച്ചിരുന്ന മാലിന്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. വരും ദിവസങ്ങളിലും നഗരസഭയുടെ വിവിധ മേഖലകളിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങളും ആരോഗ്യ വിഭാഗം നീക്കം ചെയ്യും. കൂടാതെ മാലിന്യ നിക്ഷേപകരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള രീതിയിൽ ആവും ആരോഗ്യ വിഭാഗം തുടർ പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകുക. കട്ടപ്പനയിൽ നടന്ന ശുചീകര പ്രവർത്തനങ്ങളിലും നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അറ്റ്ലി പി ജോൺ, ഉദ്യോഗസ്ഥരായ അനു പ്രിയ കെ എസ്, സൗമ്യ നാഥ് ജി പി, വിനോദ് ബി, ബോബീന, ബിബിൻ, ബിജു എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി…