തൊടുപുഴ
അന്യായമായി തടവിലാക്കിയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി നിഷേധിക്കുന്നതിൽ പ്രേതിഷേധിച്ചു പത്ര പ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം കരിദിനാചാരണം നടത്തി.
തൊടുപുഴ : യു. പി പോലീസ് അന്യായമായി തടവിലാക്കിയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി നിഷേധിക്കുന്നതിൽ പ്രേതിഷേധിച്ചു പത്ര പ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം കരിദിനാചാരണം നടത്തി. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നിർവഹിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിച്ചു എത്രയും വേഗം വിദഗ്ധ ചികിത്സ നൽകാൻ യു. പി സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യാവകാശങ്ങൾ ഹനി ക്കപ്പെടുന്ന സിദ്ദിഖ് കാപ്പന്റെ വിഷയത്തിൽ മാധ്യമ പ്രവർത്തകർ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും ഡീൻ പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. ൻ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി, ട്രഷറർ സി. സമീർ എന്നിവർ പ്രസംഗിച്ചു.