ബി ജെ പി ഇടുക്കി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി
ചെറുതോണി : ബി ജെ പി ഇടുക്കി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ഇടുക്കി മണ്ഡലം പ്രസിഡന്റ് സുരേഷ് എസ്.മീനത്തേരില്‍ നയിച്ച പദയാത്രന് കഞ്ഞിക്കുഴി പഞ്ചായത്തില്‍ സമാപിച്ചു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം, കേന്ദ്ര ഗവണ്മെന്റിന്റെ ജനക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നതിന് വേണ്ടി കേരളത്തില്‍ നടത്തുന്ന രാഷ്ട്രീയ ഗൂഡാലോചന അവസാനിപ്പിക്കണം, ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം, ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പദയാത്ര സംഘടിപ്പിച്ചത്.
സമാപന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ കെ .കെ. സുരേന്ദ്രന്, നോബി ഇ എഫ്, വൈസ് പ്രസിഡന്റുമാരായ സുധന് പള്ളിവിളാകത്ത്, ഒ സി ടോമി, സോജന് പാണന്‍കുന്നേല്‍, സെക്രട്ടറി സുരേഷ് തെക്കേക്കുറ്റ്, ജില്ലാ കമ്മറ്റിയംഗം ഇ എന്‍ ബിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.