പ്രധാന വാര്‍ത്തകള്‍
മെഡിക്കല്‍ കോളേജ് ലാബിലേക്ക്സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ (ജില്ലാ ആശുപത്രി) ലാബിലേക്ക് 2023-24 കാലയളവില്‍ റിയേജന്റുകളും അവശ്യഉപകരണങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 20 പകല്‍ 11 മണി വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ഉച്ചക്ക് 2 മണി. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ ആശുപത്രി സൂപ്രണ്ടുമായി ഏഴു ദിവസത്തിനകം 200 രൂപയുടെ മുദ്രപത്രത്തില്‍ കരാറില്‍ ഏര്‍പ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474.