ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കാഞ്ചിയാർ കോഴിമല സ്വദേശിയായ 25 കാരൻ . ഹൃദ്രോഗം മൂർദ്ധന്യാവസ്ഥയിലായതോടെ ഓരോ നിമിഷവും വേദന യിൽ നീറുകയാണ് ഈ യുവാവ്.
ഇത് കാഞ്ചിയാർ കോഴിമല ഇല്ലിക്കൽ ബിനു മഹേഷ് എന്ന 25 കാരൻ. ഭാര്യയും ഒരു വയസ്സുള്ള കുട്ടിയും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തിന്റെ ആകെ അത്താണിയായിരുന്നു ബിനു .2 വർഷം മുൻപാണ് ബിനുവിന് ഹൃദ്രോഗം പിടിപെടുന്നത് . തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ആരംഭിച്ചു.എന്നാൽ സാമ്പത്തികമായ പ്രതിസന്ധിയിൽ ചികിത്സ പലപ്പോഴായി മുടങ്ങി.2 മാസം മുൻപ് രോഗം മൂർദ്ധന്യാവസ്ഥയിലായി . ഇതോടെ കിടക്കയിലായ ബിനുവിന് ഇനി അടിയന്തരമായി ചികിത്സ ലഭ്യമാകണം.എന്നാൽ സാമ്പത്തികമായ വെല്ലുവിളികൾ നിരാശ മാത്രമാണ് നൽകുന്നത്.
നിലവിൽ ബിനുവിന്റെ ആരോഗ്യസ്ഥിതി മോശം നിലയിൽ എത്തിയിരിക്കുകയാണ്. പ്രദേശവാസികളുടെ സഹായത്താൽ ആഴ്ചയിൽ 3000 രൂപയുടെ മരുന്നിലാണ് ജീവൻ നിലനിർത്തുന്നത്.എന്നാൽ ഹൃദ്രോഗം മൂർച്ഛിച്ചതോടെ ഇരു കാലുകളും നീർക്കെട്ടുകൊണ്ട് വീർത്തു. മൂത്രസഞ്ചിക്കും , വയറിനും നീര് വന്നു. ആഹാരവും വെള്ളവും കഴിക്കുന്നതിനും സാധിക്കുന്നില്ല.കൂടാതെ ശ്വാസമെടുക്കുന്നതിനും ബുദ്ധിമുട്ട്.ഇതോടെ കിടക്കയിൽ തന്നെ നരകതുല്യമായ ദിനങ്ങൾ തള്ളി നീക്കുകയാണ് ഈ യുവാവ്.
പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയ്ക്കുള്ളിലാണ് ഒരു ഹൃദ്രോഗി രോഗത്തോട് മല്ലടിക്കുന്നതെന്നും ഏറെ ഖേദകരം. ബിനുവിന് ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ ഹൃദയം മാറ്റിവെക്കുകയാണ് ഏക പോംവഴി. എന്നാൽ ഓപ്പറേഷന് ഏകദേശം 13 ലക്ഷത്തോളം രൂപ വേണ്ടിവരും.ഫെബ്രുവരി ഒന്നാം തീയതി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആവാനാണ് അധികൃതർ അറിയിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കാൻ പോലുമുള്ള സാമ്പത്തികം ഈ നിർധന കുടുംബത്തിനില്ല. ഇതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ യുവാവും കുടുംബവും. ബിനുവിന്റെ ഭാര്യ രഞ്ജിതയുടെ പേരിൽ എസ്ബിഐ കുമളി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമനസ്സുകൾ സഹായം എത്തിക്കുമെന്ന പ്രതീക്ഷമാത്രമാണ് ഇനി ഈ കുടുംബത്തിനുള്ളത്.
A/C -67327540596
Ifsc-SBIN0070132
Gogole pay – 75104 86764