BBC ഡോക്യുമെന്ററി, ഡിവൈഎഫ്ഐ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു
BBC ഡോക്യുമെന്ററി, ഡിവൈഎഫ്ഐ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു :ബിജെപി
ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചിട്ടുള്ള BBC ഡോക്യുമെൻററി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിലൂടെ കലാപം ഉണ്ടാക്കാൻ ഉള്ള ശ്രമമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ആരോപിച്ചു.
ബഫർ സോൺ വിഷയത്തിൽ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ജനവഞ്ചനക്കെതിരെ ബിജെപി പീരുമേട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അംമ്പിയിൽ മുരുകൻ നയിക്കുന്ന പദയാത്ര അണക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രതീഷ് വരകുമല .
രാജ്യത്ത് പ്രദർശനാനുമതി നിഷേധിച്ച ഒരു ഡോക്യുമെൻററി പരസ്യമായി പ്രദർശനം നടത്തുന്നതിലൂടെ രാജ്യത്ത് നിലനിൽക്കുന്ന നിയമത്തെയും രാജ്യത്തിന്റെ നിയമവാഴ്ചയേയും വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.
‘കേരളത്തിലെ’ ഒരു പ്രധാനപ്പെട്ട യുവജന സംഘടനയാണ് ഡിവൈഎഫ്ഐ .പ്രത്യേകിച്ച് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ യുവജന വിഭാഗം എന്ന നിലയ്ക്ക് ഡിവൈഎഫ്ഐ കുറച്ചുകൂടി ഉത്തരവാദിത്ത ബോധം കാണിക്കണം.
പ്രധാനമന്ത്രിയെയും രാജ്യത്തെയും ഇകഴ്ത്തിക്കാട്ടാൻ ബ്രിട്ടീഷുകാരൻ നിർമ്മിച്ച ഡോക്യുമെന്ററി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് “തടയാമെങ്കിൽ തടഞ്ഞു നോക്കാൻ” ദേശസ്നേഹികളെ വെല്ലുവിളിക്കുന്ന ഡിവൈഎഫ്ഐയുടെ സമീപനം മനപ്പൂർവ്വം നാട്ടിൽ കലാപം സൃഷ്ടിക്കാൻ ഉള്ളതാണ്.
ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഈ ഉദ്യമം ഉപേക്ഷിക്കണം.
ഇടുക്കിയിലെ ജനങ്ങൾ ബഫർ സോണിന്റെയും നിർമ്മാണ നിരോധനത്തിന്റെയും പട്ടയ പ്രശ്നങ്ങളുടെയും എല്ലാം പിടിയിൽ അമർന്ന് നട്ടംതിരിയുകയാണ്. ഡിവൈഎഫ്ഐക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ വിഷയത്തിൽ ഇടുക്കിയിലെ ജനങ്ങളുടെ കൂടെ നിന്ന് സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണ് വേണ്ടത്.
അണക്കര സുൽത്താൻ കടയിൽനടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ ബിജെപി ചക്കുപള്ളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സോണി ഇളപ്പുങ്കൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ കുമാർ ,ബിജെപി ജില്ലാ സെക്രട്ടറിമാരായ എ വി മുരളീ,പ്രിയ റെജി,ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് വിസി വർഗീസ് ,നേതാക്കളായ ഷാജി നെല്ലിപ്പറമ്പിൽ ,അയ്യപ്പദാസ് ,തോമസ് ചെറിയാൻ, സുരേഷ്
തുടങ്ങിയവർ സംസാരിച്ചു.