മാസ്‌ക്കുകളുടെ സംരക്ഷ അറിഞ്ഞിരിക്കുക
1.N95 മാസ്ക് /റെസ്പിറേറ്റർ
0.3 മൈക്രോണിന് മുകളിൽ വലിപ്പമുള്ള 95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാൻ ശേഷിയുള്ള മാസ്‌കുകളാണിവ.
കോവിഡ് രോഗികൾ, രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ആരോഗ്യപ്രവർത്തകർ, പരിചാരകർ എന്നിവരാണ് N95 മാസ്ക് ധരിക്കേണ്ടത്.
2.സർജിക്കൽ/മെഡിക്കൽ മാസ്ക്
മൂന്നു പാളികളാണ് ഇത്തരം മാസ്കിനു ഉണ്ടാകേണ്ടത്. ഇത്തരം മാസ്കുകൾ 50% ഉറവിടനിയന്ത്രണം സാധ്യമാക്കുന്നു. ഇതോടൊപ്പം ഉപയോഗിക്കുന്നയാളെ വലിയ സ്രവകണികകളിൽ നിന്നും മറ്റുള്ളവരുടെ സ്രവങ്ങൾ തന്നിലേക്ക് തെറിച്ചു വീഴുന്നതിൽ നിന്നും സംരക്ഷിക്കുന്നു, അങ്ങനെ 75-80% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. ആരോഗ്യ പ്രവർത്തകർ, രോഗികൾ, രോഗലക്ഷണം ഉള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവരാണ് ഇത് ഉപയോഗിക്കേണ്ടത്.
3.തുണി മാസ്ക്
രണ്ടു/മൂന്ന് പാളികളുള്ള കോട്ടൺ തുണി മാസ്ക് ആണ് അഭികാമ്യം. മൂന്ന് പാളികളാണെങ്കിൽ നടുവിലെ പാളി നോൺ-വോവെൻ ഫാബ്രിക് ആയാൽ നല്ലത്. തുണി മാസ്കുകൾ 40% ഉറവിടനിയന്ത്രണവും 50-60% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു.വൈറസിനെതിരെ സുരക്ഷ വളരെ കുറവാണ്..പക്ഷെ ഉപയോഗിക്കുന്ന ആൾക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗാണുവാഹകനാണെങ്കിൽ, പൊതു ഇടങ്ങളിൽ തുണി മാസ്ക് ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർക്ക് രോഗം പകരുന്നത് തടയാം.പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്ക് ധരിക്കണം.
🔴 മാസ്ക് ഉപയോഗിച്ചത് കൊണ്ടു മാത്രം നമുക്ക് കോവിഡ്-19നെ പൊരുതി തോൽപ്പിക്കാനാവില്ല , ആൾകൂട്ടം ഒഴിവാക്കുകയും ശാരീരിക അകലവും മറ്റു സുരക്ഷാ മാർഗങ്ങളും ഇതോടോപ്പം ചേർന്നാൽ മാത്രമേ നമ്മൾ പൂർണമായും സുരക്ഷിതരാകൂ. ഒപ്പം, തെറ്റായ മാസ്ക് ഉപയോഗം നമ്മുടെ പാതയിൽ വിലങ്ങുതടിയാകാൻ സാധ്യതയുണ്ടെന്ന വസ്തുതയും മറക്കരുത്.
അറിഞ്ഞിരിക്കുക..മറ്റുള്ളവർക്കായി ഷെയർ ചെയ്യുക!!