Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മലനാട് സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ഇരട്ടയാർ ശാഖ ഉത്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും



കട്ടപ്പന :മലനാട് സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ഇരട്ടയാർ ശാഖ ഉത്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വായ്‌പ വിതരണ ഉത്ഘാടനം ഉടുമ്പൻചോല എം എൽ എ എം എം മണി നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിക്കും. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി നിക്ഷേപം സ്വീകരിക്കലും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എൻ മോഹനൻ സ്വർണ വായ്‌പ്പയും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജോസ്റ്റാൽ ഫ്രാൻസിസ് അംഗ സമാശ്വാസ സഹായ വിതരണവും ഇടുക്കി സഹകരണ സംഘം ജോയിന്റ് ഡയറക്ടർ എസ് അശോകൻ റിസ്ക് ഫണ്ട്‌ ധനസഹായ വിതരണവും നിർവഹിക്കും. ജോസുകുട്ടി കണ്ണമുണ്ട, സിനി മാത്യു, ജൂണി ചെറിയാൻ, യു അബ്ദുൾ റഷീദ്, സി ആർ വിൽ‌സൺ, ജോസഫ് തോമസ്, ജോയി ജോർജ് കുഴികുത്തിയാനി, പി ബി ഷാജി, ജോസ് തച്ചാപറമ്പിൽ, ലാലിച്ചൻ വള്ളക്കട, ബെന്നി മുത്തുമാം കുഴയിൽ, കെ സി രമേശൻ, തങ്കച്ചൻ നടയ്ക്കൽ, സജി അയ്യനാംകുഴി, എന്നിവർ പ്രസംഗിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് ഇ കെ വാസു സ്വാഗതവും ബാങ്ക് ഡയറക്ടർ സി എം കുര്യാക്കോസ് നന്ദിയും പറയും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!