Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലോക സമ്പന്ന പട്ടിക; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി



ന്യൂ ഡൽഹി: ലോകത്തിലെ ധനികരുടെ പട്ടികയിൽ ഗൗതം അദാനി 4ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും കോടീശ്വരനും ഇന്ത്യൻ ബിസിനസുകാരനുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ 3ആം സ്ഥാനത്തായിരുന്നു. ഏറ്റവും പുതിയ ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം അദാനി ഇപ്പോൾ 4ആം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിൽ അദാനിയുടെ ആസ്തി 872 മില്യൺ ഡോളറായി കുറഞ്ഞു. ഇതോടെ ലോകത്തിലെ ഏറ്റവും ധനികരായ 3 പേരുടെ പട്ടികയിൽ നിന്നും അദാനി പുറത്തായി.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 3ആം സ്ഥാനത്തേക്ക് തിരിച്ചെത്തി. അതേസമയം, ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയിസ് വിറ്റൺ എസ്ഇ – എൽവിഎംഎച്ച് മോയിറ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ് പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട്.  

എലോൺ മസ്കാണ് 2ആം സ്ഥാനത്ത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്താണ്. നേരത്തെ മുകേഷ് അംബാനി 9ആം സ്ഥാനത്തായിരുന്നു. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!