സാക്ഷരത മിഷന് ഓഫിസിനുനേരെ ആക്രമണം: നാലു പേര് പിടിയില്‍
നെടുങ്കണ്ടം: സാക്ഷരത മിഷന് ഓഫിസിെൻറ ജനല്‍ ചില്ലകളും മറ്റും അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാൾ ഉള്‍പ്പെടെ നാലുപേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ ചെരുവിള പുത്തന്‍വീട്ടില്‍ പ്രവീണ്‍, കുന്നേല്‍ അഭിജിത്ത്്്, ചിറക്കല്‍ പ്രണവ് എന്നിവരാണ് പിടിയിലായത്.സാക്ഷരത മിഷന് ഓഫിസിനു സമീപത്തെ കോളനിയിലെയും പരിസരത്തെയും താമസക്കാരാണിവര്‍. വിഷു ദിനത്തില്‍ രാത്രി 11.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് അക്രമികളുടേതെന്നു കരുതുന്ന രണ്ട് ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.വാഹന രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചതും ഇവരെ തിരിച്ചറിയാനായതും. മദ്യലഹരിയില്‍ എത്തിയ അക്രമി സംഘം നാല് ജനലുകളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.