കര്‍ഷകരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന സര്‍ക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് ബെന്നി ബഹനാന്‍ എം.പി.
ചെറുതോണി: കര്‍ഷകരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന സര്‍ക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് ബെന്നി ബഹനാന്‍ എം.പി.കര്‍ഷകരെയും സാധാരണക്കാരെയും ഒരുമിച്ച് വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യയില്‍ ഇരുസര്‍ക്കാറുകള്‍ക്കും അനങ്ങാപ്പാറ നയമാണെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി നയിക്കുന്ന സമരയാത്രയുടെ അഞ്ചാംദിനം തങ്കമണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടിന്‍റെ സമ്ബദ്വ്യവസ്ഥയില്‍ നട്ടെല്ലായ കര്‍ഷകരെ കുടിയിറക്കുന്ന സമീപനമാണ് ഇന്നത്തെ സര്‍ക്കാറുകള്‍ക്കുള്ളതെന്നും ബെന്നി ബഹനാന്‍ കുറ്റപ്പെടുത്തി. പാറമടക്കാരുടെയും കച്ചവടക്കാരുടെയും വിപ്ലവമാണ് ഇപ്പോള്‍ ഇടുക്കിയില്‍ നടക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.അപ്പച്ചന്‍ ഐനോണിക്കല്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, എം.എന്‍. ഗോപി, എ.പി. ഉസ്മാന്‍, റോയി കൊച്ചുകരോട്ട്, സേനാപതി വേണു, എം.ഡി. അര്‍ജുനന്‍, ബിജോ മാണി, കെ.വി. സെല്‍വം, ജി. മുരളീധരന്‍, ടി.എന്‍. ബിജു, എം.കെ. പുരുഷോത്തമന്‍, ജോയി കാട്ടുപാലം, സന്തോഷ് കുള്ളിക്കൊളുവില്‍, ജോസഫ് മാണി, ജോബിന്‍ ഐവനത്ത്, ഷെബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.