San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്രായം 92, 200 സ്വർണ്ണ മെഡലുകൾ; അശോകേട്ടന് ജീവനാണ് സ്പോർട്സ്



അശോകേട്ടന് വയസ്സ് 92. എന്നാൽ പ്രായത്തിന് മുന്നിൽ തോൽക്കാതെ ഇപ്പോഴും അത്ലറ്റിക്സിലും, കായിക മത്സരങ്ങളിലും സജീവമായി പങ്കെടുത്ത് 200 ഓളം സ്വർണ്ണ മെഡലുകളാണ് അദ്ദേഹം നേടിയത്.

9 വയസ്സ് മുതൽ അശോകൻ കുന്നുങ്ങൽ കായിക വേദികളിൽ സ്ഥിര സാന്നിധ്യമാണ്. ലോംഗ് ജംപ്, ഷോട്ട്പുട്ട്, പോൾവാൾട്ട് എന്നിവയിൽ നിന്നെല്ലാമാണ് സ്വർണ്ണം നേടിയത്. 1955 ൽ സർവീസസിനായി പോൾവാൾട്ടിൽ പങ്കെടുത്ത് ചാമ്പ്യനായി. സിങ്കപ്പൂർ, മലേഷ്യ, ജപ്പാൻ, അമേരിക്ക, ജക്കാർത്ത, തുടങ്ങിയ രാജ്യങ്ങളിലെല്ലാം മത്സരത്തിനെത്തി.

5 മണിക്ക് എഴുന്നേറ്റ്, 7 മണി ആവുന്നതോടെ ഗ്രൗണ്ടിൽ എത്തും. വോളിബോളിൽ ഇന്ത്യൻ നേവിയുടെ കോച്ചായിരുന്നപ്പോഴായിരുന്നു വിവാഹം. അന്ന് മുതൽ ഭാര്യ വിജയലക്ഷ്മിയും എല്ലാവിധ പിന്തുണയും നൽകി കൂടെ ഉണ്ട്. മക്കളും കായിക മത്സരങ്ങളിൽ സജീവമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button