ആൾക്കൂട്ട ആക്രമണം പ്രതികൾ പിടിയിൽ
ആൾക്കൂട്ട ആക്രമണം പ്രതികൾ പിടിയിൽ.
കട്ടപ്പനക്ക് സമീപം അഞ്ചുരുളിയിൽ വിനോദസഞ്ചാരത്തിനു വന്ന കുടുംബത്തെ മർദിച്ച 13 ഓളം ആളുകൾ കട്ടപ്പന പോലീസിന്റെ പിടിയിലായി. പൊങ്കൽ അവധി ദിവസമായ ഇന്നലെ(15/01/2023) പെരുമ്പാവൂർ സ്വദേശികളായ ഭാര്യയും ഭർത്താവും ഒന്നിച്ച് അഞ്ചുരുളിയുടെ മനോഹാരിത ആസ്വദിച്ച് വരവേ പൊങ്കൽ ആഘോഷിക്കാൻ വന്ന വണ്ടൻമേട് മാലി സ്വദേശികളായ യുവാക്കൾ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്തപ്പോൾ ഇത് ചോദ്യം ചെയ്ത ഭർത്താവിനെ യുവാക്കൾ കൂട്ടം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും നെഞ്ചിൽ കയറിയിരുന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാൻ ചെന്ന അഞ്ചുരുളിയിലെ വ്യാപാരികളെ യുവാക്കൾ മർദിച്ച് അവശരാക്കി ഷർട്ട് വലിച്ചുകീറുകയും ചെയ്ത ശേഷം, രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ വിവരമറിഞ്ഞ നാട്ടുകാർ കക്കാട്ടുകടയിൽ തടഞ്ഞപ്പോൾ പൊതുപ്രവർത്തകർ അടക്കമുള്ള നാട്ടുകാരെയും മർദിച്ച പ്രതികളായ മാലി പുല്ലുമേട് കോളനി ഭാഗത്ത് രാജൻ മകൻ പ്രശാന്ത് 21 വയസ്സ്, മാലി ശ്രീ മുരുകൻ വീട്ടിൽ എ രാജ മകൻ ശബരി 20 വയസ്സ്, ശക്തി മകൻ പ്രശാന്ത് 25 വയസ്സ് മുത്തു പാണ്ടി മകൻ അജിത് കുമാർ 23 വയസ്സ്, മാലി മാരിഅമ്മൻകോവിൽ തെരുവ് വീട്ടിൽ അന്തോണി മകൻ അജിത് കുമാർ 26 വയസ്സ് , ഗണേശൻ മകൻ വിവിഷൻ 18 വയസ്സ്, പുതു വീട്ടിൽ കുമാർ മകൻ മനോജ് 19 വയസ്സ്, പുതുവീട്ടിൽ കുമാർ മകൻ സുധീഷ് 18 വയസ്സ്, ജയകുമാർ മകൻ അരുൺ, കനകരാജ് മകൻ വിജയ്, സംഗീതവിലാസം വീട്ടിൽ കുമാരൻ മകൻ സതീഷ്, സുരേഷ് മകൻ സൂര്യ, അമരാവതി വിലാസം വീട്ടിൽ മാടസ്വാമി മകൻ രഘു 31 വയസ്സ് എന്നിവരെയാണ് കട്ടപ്പന പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ SI കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് അതി സാഹസികമായി പിടികൂടിയത്.അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ദിലീപ് കുമാർ കെ, ഷാജി, ഡിജു, ഷംസുദ്ദീൻ, ASI, ഹരികുമാർ, SCPO മാരായ ജോളി ഐസക്, ജോബിൻ, സുരേഷ് ബി ആന്റോ, CPO മാരായ ജിനോമോൻ, അഭിലാഷ് സി, Dvr Scpo പ്രബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്, ഇടുക്കി ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കട്ടപ്പന Dysp വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ വിശദമായ തുടർ അന്വേഷണം ഉണ്ടാകുമെന്നും പ്രതികളുടെ മുൻകാല കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിച്ച് ഗുണ്ട ആക്ട് പോലുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു