Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഗോതമ്പ് ട്രക്കിനെ പിന്തുടര്‍ന്ന് ജനം; പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം



ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഗോതമ്പിന്‍റെ ക്ഷാമവും ജനങ്ങളെ ബാധിക്കുന്നുണ്ട്. പാക് അധീന കശ്മീർ ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുചക്ര വാഹനങ്ങളിൽ ഗോതമ്പുമായി വന്ന ട്രക്കിനെ പിന്തുടരുന്ന ആളുകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

‘ഇതൊരു മോട്ടോർ സൈക്കിൾ റാലിയല്ല. ഗോതമ്പ് കൊണ്ടുപോകുന്ന ട്രക്കിനെ ആളുകൾ പിന്തുടരുന്ന കാഴ്ചയാണ്’. നാഷണൽ ഇക്വാലിറ്റി പാർട്ടി ചെയർമാൻ പ്രൊഫസർ സജ്ജാദ് രാജ ട്വീറ്റ് ചെയ്തു. ആളുകൾ കറൻസി നോട്ടുകൾ പിടിച്ച് ഗോതമ്പ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. രാജ്യത്ത് ഒരു പാക്കറ്റ് ഗോതമ്പ് 3,000 പാകിസ്ഥാൻ രൂപയ്ക്കാണ് വിൽക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്ലാമാബാദിലെയും പാക് അധീന കശ്മീരിലെയും സർക്കാരുകളെയാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് ഗോതമ്പ് വിതരണം ചെയ്യുന്നത് സർക്കാർ നിർത്തി വെച്ചിരുന്നു. ഇതുകൂടാതെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും പാകിസ്ഥാനിൽ രൂക്ഷമാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!