6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

തിരുവാഭരണ വിഭൂഷിതനായ അയ്യനെ കണ്‍കുളിര്‍ക്കെ തൊഴുത് പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകര ജ്യോതിയുടെ ദര്‍ശന പുണ്യവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ മലയിറങ്ങി



ശബരിമല : തിരുവാഭരണ വിഭൂഷിതനായ അയ്യനെ കണ്‍കുളിര്‍ക്കെ തൊഴുത് പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകര ജ്യോതിയുടെ ദര്‍ശന പുണ്യവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ മലയിറങ്ങി.ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെ തിരുനടയില്‍ നടന്ന ദീപാരാധനാ വേളയില്‍ സന്നിധാനത്ത് മുഴങ്ങിയ മണിനാദത്തിനും ശരണ മന്ത്രങ്ങള്‍ക്കുമൊപ്പം വാനില്‍ മകര നക്ഷത്രം ഉദിച്ചുയര്‍ന്നു.

പിന്നാലെ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരുന്ന മകര ജ്യോതി കൂടി പൊന്നമ്ബലമേട്ടില്‍ തെളിഞ്ഞതോടെ ഭക്തരുടെ ശരണം വിളി ഉച്ചസ്ഥായിയില്‍ എത്തി. സന്നിധാനത്തിനു പുറമെ താഴെ തിരുമുറ്റം, സന്നിധാനം ഗസ്റ്റ് ഹൗസ് , മാളികപ്പുറം, അന്നദാനമണ്ഡപത്തിന് സമീപം, പാണ്ടിത്താവളം, കൊപ്രാക്കളം, ശരംകുത്തി, നീലിമല, ഹില്‍ ടോപ്പ്, ഇലവുങ്കല്‍, നിലയ്ക്കല്‍, പുല്ലുമേട്, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശനം നടത്തി.

വെള്ളിയാഴ്ച രാത്രി മുതല്‍ തന്നെ സന്നിധാനവും പരിസരവും തീര്‍ഥാടകരാല്‍ നിറഞ്ഞിരുന്നു. വൈകിട്ട് അഞ്ചോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തി. ഈ സമയം ശ്രീകൃഷ്ണപ്പരുന്ത് കൊടിമരത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്‌. കൃഷ്ണകുമാര്‍ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് ശാന്തകുമാര്‍ , അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ രവികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ സന്നിധാനത്തെത്തിച്ചു.ആറരയോടെ പതിനെട്ടാം പടി കയറിവന്ന തിരുവാഭരണ പേടകം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ , ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ് ജീവന്‍ , സ്പെഷ്യല്‍ കമ്മീഷണര്‍ എം മനോജ്, എം.എല്‍.എ മാരായ പ്രമോദ് നാരായണന്‍ , കെ.യു ജെനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിമര ചുവട്ടില്‍ നിന്നും സോപാനത്തേക്ക് സ്വീകരിച്ചാനയിച്ചു.

തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് , മേല്‍ശാന്തി കെ. ജയരാമന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിന് ഉള്ളിലെത്തിച്ചു. തുടര്‍ന്ന് 6.45 ഓടെ ആയിരുന്നു തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും മകര ജ്യോതി ദര്‍ശനവും നടന്നത്. ദീപാരാധനയ്ക്ക് ശേഷം 8.15 ഓടെ മകരസംക്രമ പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന രാത്രി 8.45 നാണ് മകരസംക്രമ പൂജ നടന്നത്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വശം കൊടുത്തയച്ച മുദ്രയിലെ നെയ്യാണ് മകരസംക്രമ പൂജ വേളയില്‍ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. വി.കെ ശ്രീകണ്ഠന്‍ എം.പി, ഹരിവരാസന പുരസ്കാര ജേതാവ് ശ്രീകുമാരന്‍ തമ്ബി , ചലച്ചിത്ര താരങ്ങളായ ജയറാം , ഉണ്ണി മുകുന്ദന്‍ , ജയം രവി , നടനും നിര്‍മാതാവുമായ വിഘ്നേഷ് ശിവന്‍, ബാലതാരം ദേവനന്ദ, എ.ഡി.എം പി. വിഷ്ണുരാജ്, എ.ഡി ജി.പി എം.ആര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ ദീപാരാധനാ വേളയിലടക്കം സന്നിഹിതരായിരുന്നു.

ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക് നിയന്തിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും വന്‍ ക്രമീകരണങ്ങളാണ് വിവിധ സേനകള്‍ സംയുക്തമായി ഒരുക്കിയത്. മകരവിളക്ക് ദര്‍ശന ശേഷം മലയിറങ്ങുന്ന ഭക്തരുടെ സുരക്ഷ പൊലീസ് ഉറപ്പാക്കുന്നതിനായി സന്നിധാനം – പമ്ബ പാതയില്‍ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മലയിറങ്ങുന്ന തീര്‍ത്ഥാടകരുടെ മടക്കയാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സി അധികമായി 1000 ബസുകള്‍ ഒരുക്കിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!