പ്രധാന വാര്‍ത്തകള്‍
പീരുമേടിന് സമീപം പുല്ലു പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞു


പീരുമേടിന് സമീപം പുല്ലു പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടമുണ്ടായത് ഇന്ന ഉച്ചകഴിഞ്ഞ് 2.45 ഓടു കൂടിയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാൻന്റെ ഡ്രൈവറെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരിയിലേക്ക് ചെടിച്ചട്ടികളുമായി പോയ പിക്കപ്പ് വാൻ പുല്ലു പാറയ്ക്ക് സമീപമെത്തിയപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് 30 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പീരുമേട് ഹൈവേ പോലീസ് അപകടസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു.