വയനാടിനെ വിറപ്പിച്ച കാട്ടാന നീണ്ട പരിശ്രമത്തിനൊടുവില്‍കൂട്ടില്‍ ശാന്തനായി ഉറങ്ങി


ബത്തേരി: വയനാടിനെ വിറപ്പിച്ച കാട്ടാന പിഎം 2 നീണ്ട പരിശ്രമത്തിനൊടുവില്‍കൂട്ടില്‍ ശാന്തനായി ഉറങ്ങി. കാട്ടിലും നാട്ടിലുമെല്ലാം വന്‍ ഭീഷണി ഉയര്‍ത്തി കറങ്ങി നടന്നിരുന്ന ആനയാണ് പിഎം 2. ഇതിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
എന്നാല്‍ കൂട്ടിലെത്തിച്ചപ്പോഴും ഈ കാട്ടാനയുടെ പരാക്രമം ഒട്ടും കുറഞ്ഞിരുന്നില്ല.
ഒടുവില്‍ അത് ശാന്തനായി ഉറങ്ങുകയായിരുന്നു. മുന്‍കാലുകള്‍ മടക്കി മുട്ടുകുത്തിയിരുന്നാണ് കൂട്ടില്‍ ആദ്യത്തെ ഉറക്കം സാധ്യമായത്. കൂട്ടിലെ മരത്തിന്റെ അഴികളില്‍ തള്ളലും ചവിട്ടലുമൊക്കെ ഉണ്ടായിരുന്നു. കൂട്ടിലെത്തിയിട്ടും, പുറത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ഈ കാട്ടാന.
അതിക്രമങ്ങള്‍ കൂട്ടിനുള്ളിലും തുടര്‍ന്ന കാട്ടാന രാത്രി പന്ത്രണ്ട് മണിയോടെയാണ് ഒന്ന് അടങ്ങിയത്. അതിന് ശേഷം പരാക്രമങ്ങള്‍ മാറ്റി വെച്ച് ഉറങ്ങുകയായിരുന്നു. അതേസമയം പന്തിയിലെ കുങ്കിന സുരേന്ദ്രന്‍ ഈ കാട്ടാനയ്ക്ക് സുരക്ഷയായി കാവല്‍ നിന്നിരുന്നു. കൂടിന് പുറത്ത് ഒരീച്ച പോലും വരാതെയായിരുന്നു കാവല്‍ നിന്നത്.മറ്റ് കാട്ടാനകള്‍ ഈ മോഴയാനയ്ക്ക് അരികിലേക്ക് വരാതിരിക്കാനായിരുന്നു കാവല്‍ നിന്നത്. രാവിലെ മുതല്‍ നല്ല ദേഷ്യത്തിലായിരുന്നു പിഎം 2.ആരോടും ഒരു സഹകരണവും ഇല്ലായിരുന്നു. രാവിലെ നല്ല വെയില്‍ ഉണ്ടായിരുന്നത് കൊണ്ട് കൂടിന് മുകളില്‍ വല വിരിച്ചിരുന്നു. ഇത് പിഎം 2 എടുത്തെറിഞ്ഞു.
അതേസമയം വളരെ സൂക്ഷിച്ചാണ് ഇപ്പോള്‍ ഇതിനോട് ഇടപെടുന്നത്. മെരുങ്ങി വരുന്നതേയുള്ളൂ. ദിവസങ്ങളോ,. മാസങ്ങളോ ഇതിനായി വേണ്ടി വരും. നിലവില്‍ പിഎം2 കാട്ടാനയ്ക്ക് കൂട്ടിലേക്ക് പതിവ് റേഷന്‍ കൊടുത്ത് തുടങ്ങിയിട്ടില്ല.പകരം പുല്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇത് നല്‍കുന്ന ഭക്ഷണം കഴിക്കുന്നുണ്ട്. സാധാരണ മുത്തങ്ങ പന്തിയിലെ താപ്പാനകള്‍ക്കും, കുങ്കിയാനകള്‍ക്കും, ചോറ്, റാഗി, മുത്താറി, പരിപ്പ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണമാണ് നല്‍കാറുള്ളത്.
നിലവില്‍ ഓരോ ഭക്ഷണമായി പിഎം2 കാട്ടാന നല്‍കി കൊണ്ടിരിക്കുകയാണ്. ഒരാഴ്ച്ചയ്ക്ക് ശേഷമായിരിക്കും ഇതിനും പതിവ് ഭക്ഷണം നല്‍കുക.പുതിയ പേര് ആനയ്ക്ക് കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. പിഎം 2 കാട്ടാനയുടെ മേല്‍നോട്ട ചുമതല ഇപ്പോള്‍ താല്‍ക്കാലിക പാപ്പാനാണ്. സ്ഥിരം പാപ്പാന്‍ ത്തെിയ ശേഷമായിരിക്കും പുതിയ പേര് നല്‍കുക.
നേരത്തെ ആനയെ കൂട്ടിലാക്കുന്നതിനിടെ ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ അരുണ്‍ സക്കറിയക്ക് പരിക്കേറ്റിയിരുന്നു. ഇയാള്‍ക്ക് ഒരാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. കാലിലെ നീരാണ് പ്രധാന പ്രശ്‌നം.