കട്ടപ്പന നഗരസഭയിലെ വാഴവരയിൽ നിർമ്മിക്കുന്ന ESI ഹോസ്പിറ്റൽ സ്ഥലം ESI കോർപ്പറേഷൻ സംഘം സന്ദർശിച്ചു.തുടർന്ന് ഇടുക്കി MP ഡീൻ കുര്യാക്കോസുമായി സംഘം ആശയ വിനിമയം നടത്തുകയും ചെയ്തു
കട്ടപ്പന നഗരസഭയിലെ വാഴവരയിൽ നിർമ്മിക്കുന്ന ESI ഹോസ്പിറ്റൽ സ്ഥലം ESI കോർപ്പറേഷൻ സംഘം സന്ദർശിച്ചു.
തുടർന്ന് ഇടുക്കി MP ഡീൻ കുര്യാക്കോസുമായി സംഘം ആശയ വിനിമയം നടത്തുകയും ചെയ്തു.കേന്ദ്ര സർക്കാർ ഇടുക്കി ജില്ലായിൽ അനുവദിച്ച ESI ആശുപത്രി കട്ടപ്പന വാഴ വരയിലാണ് നിർമ്മിക്കുന്നത്.
ഇതിനായി കട്ടപ്പന നഗരസഭയുടെ 4 ഏക്കർ 60 സെന്റ് സ്ഥലം വിട്ടു നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
MP യുടെ പ്രത്യക നിർദ്ദേശപ്രകാരമാണ് വാഴ വര തിരഞ്ഞെടുത്തത്.അത്യാധുനിക സൗകര്യങ്ങളോടു കൂടി 100 കിടക്കകൾ ഉള്ള ആശുപത്രിയാണ് വാഴ വരയിൽ നിർമ്മിക്കുന്നത്.സ്ഥലം ആശുപത്രിയുടെ നിർമ്മാണത്തിന് ഉതകുന്നതാണോ എന്നുള്ള പ്രാഥമിക പരിശോധനയാണ് ESI ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് D യുടെ നേതൃത്വത്തിൽ നടന്നത്.എക്സിക്യൂട്ടിവ് എഞ്ചിനിയർ ഉപേന്ദ്ര രോസു , SMO നൈനാ , അസിസ്റ്റന്റ് ഡയറക്ടർ ഗിരീഷ് C, RDD ഡോക്ടർ ജോയാൻ , DCB O മാനേജർ അഖിൽ സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, നഗരസഭ കൗൺസിലർമാരായ ജോയി വെട്ടിക്കുഴി, സിബി പാറപ്പായി ,ജെസി ബെന്നി, അഡ്വ:K Jബെന്നി, പ്രശാന്ത് രാജു എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
സ്ഥല സന്ദർശനത്തിന് ശേഷം ഡീൻ കുര്യാക്കോസ് MP യുമായി സംഘം വിഷയങ്ങൾ ചർച്ച ചെയ്തു.