ഇടുക്കി ഭൂപ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന ഉന്നതല യോഗം നാളത്തേക്ക് മാറ്റി
ഇടുക്കി ഭൂപ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന ഉന്നതല യോഗം നാളത്തേക്ക് മാറ്റി.ഓണ്‍ലൈന്‍ യോഗം തുടങ്ങിയ ശേഷമാണ് നാളെത്തേക്ക് മാറ്റിവെച്ചത്.വിശദമായ ചര്‍ച്ച നടത്താനാണ് നാളെത്തേക്ക് യോഗം മാറ്റിവെച്ചത്.മുഖ്യമന്ത്രി പിണറയി വിജയന്‍ ,വനം, റവന്യു, നിയമ മന്ത്രി, ഉദ്യോസ്ഥര്‍ ഉള്‍പ്പെടെ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഭൂ പതിവ് ചട്ട ഭേദഗതി, ബഫര്‍ സോണ്‍ പട്ടയ പ്രശ്നഗങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ മൊത്തത്തിലുള്ള പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. പട്ടയവുമായി ബന്ധപ്പെട്ടതുള്‍പ്പടെ നിരവധി വിഷയങ്ങള്‍ ജില്ലയില്‍ നിലനില്‍ക്കെയാണ് ബഫര്‍ സോണ്‍ വിഷയം ഉടലെടുത്തത്. മാറി മാറി അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകള്‍ക്കും കീറാമുട്ടിയായിരുന്നു ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍. ഇതിന് ശാശ്വതമായ പരിഹാരം കാണുകയാണ് യോഗത്തിന്റെ ലക്ഷ്യം.