പ്രധാന വാര്‍ത്തകള്‍
കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സോണിയയെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും സർ ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ അജയ് സ്വരൂപ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉത്തർപ്രദേശിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ കാണാനെത്തി. ഭാരത് ജോഡോ യാത്രയിൽ 7 കിലോമീറ്റർ ദൂരം നടന്ന ശേഷമാണ് രാഹുലും പ്രിയങ്കയും സോണിയയെ കാണാൻ മടങ്ങിയത്. പിന്നീട് രാഹുൽ ജോഡോ യാത്ര ആരംഭിച്ചെങ്കിലും പ്രിയങ്ക യാത്രയ്ക്കൊപ്പം ചേർന്നില്ല.