വയറിളക്ക രോഗങ്ങളുടെ പിടിയില്‍ കേരളം; ഞെട്ടിക്കുന്ന കണക്കുകള്‍:


സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ പിടിമുറുക്കുന്നതായും ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. നാലുദിവത്തിനിടെ ആറായിരത്തോളം പേര്‍ ചികില്‍സ തേടി. ഡിസംബറില്‍ ചികില്‍സ തേടിയത് നാല്പതിനായിരത്തോളം പേരാണെന്നതും ഞെട്ടിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ 30 ജീവനാണ് ഛര്‍ദി– അതിസാര രോഗങ്ങള്‍ കവര്‍ന്നത്.
ജനുവരി ഒന്നാംതീയതി –563 പേരാണ് വയറിളക്ക രോഗങ്ങള്‍ക്ക് ചികില്‍സ തേടിയത്. രണ്ടിന് 1428 പേര്‍, മൂന്നിന് – 1812 പേര്‍. ഇന്നലെ 1973 പേരും ചികില്‍സയ്ക്കെത്തി. വെറും നാലു ദിവസത്തിനിടെ 5776പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ ബാധിച്ചു. ഡിസംബറില്‍ 39838 പേരും ഛര്‍ദി– അതിസാര രോഗങ്ങള്‍ പിടിപെട്ട് ആശുപത്രികളിലെത്തി. ഈച്ചയാര്‍ക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്ടീരിയകളുമാണ് രോഗകാരികൾ. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തു നിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേര്‍ക്ക് ചെറുതും വലുതുതുമായ ഭക്ഷ്യവിഷബാധയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു