പ്രധാന വാര്‍ത്തകള്‍
ട്രക്കിങ്ങിനിടെ ഇടുക്കി മറയൂർ തൂവാനം വെള്ളച്ചാട്ടത്തില് ഒഴുക്കില്പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


ഇടുക്കി> ട്രക്കിങ്ങിനിടെ ഇടുക്കി മറയൂര് തൂവാനം വെള്ളച്ചാട്ടത്തില് ഒഴുക്കില്പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
യുവാവിനെ ഒഴുക്കില്പ്പെട്ട് കാണാതായി അഞ്ചാം ദിവസമാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശി വിശാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചിന്നാര് വന്യജീവി സങ്കേതത്തിനുള്ളില് പാമ്ബാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂര് – ഉടുമലൈ സംസ്ഥാന പാതയില് നിന്ന് എട്ട് കിലോമീറ്റര് അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മറയൂരിലെ റിസോര്ട്ടില് വിനോദസഞ്ചാരത്തിന് എത്തിയ യുവാക്കളുടെ സംഘം വെള്ളച്ചാട്ടത്തില് ഇറങ്ങിയപ്പോഴാണ് ഒഴുക്കില്പ്പെട്ടത്. ചിന്നാര് വനമേഖലയിലാണ് അപകടം നടന്ന തൂവാനം വെള്ളച്ചാട്ടം.