ജില്ലയിലുടനീളം ബീഫ് വില 320 രൂപയാക്കാനുള്ള ജില്ലാ പഞ്ചായത്ത് തീരുമാനം നടപ്പാകാത്തതിനാല്‍ ബീഫിന്റെ വില കുതിച്ചുയരുകയാണ്
കോട്ടയം: ജില്ലയിലുടനീളം ബീഫ് വില 320 രൂപയാക്കാനുള്ള ജില്ലാ പഞ്ചായത്ത് തീരുമാനം നടപ്പാകാത്തതിനാല്‍ ബീഫിന്റെ വില കുതിച്ചുയരുകയാണ്.
കഴിഞ്ഞയാഴ്ച 380 രൂപയായിരുന്ന എരുമയിറച്ചിക്ക് ഇപ്പോള്‍ 400 രൂപയായി. ബീഫിന്റെ വില ഏകീകൃതമാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. സമീപ ജില്ലകളില് 280 രൂപയാണ് നിരക്ക്. പക്ഷിപ്പനിയെ തുടര്‍ന്ന് കോഴിയിറച്ചിയുടെയും താറാവിന്റെയും ഡിമാന്‍ഡ് കുറയുകയും ബീഫിന് ഡിമാന്‍ഡ് ഉയരുകയും ചെയ്തു.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ അശാസ്ത്രീയമായാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് ഉണ്ടെങ്കിലും മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് ഇറച്ചി മാറ്റുന്നത്. എരുമയുടെ ഇറച്ചി കാണിച്ച ശേഷം പകരം കാളയുടെ മാംസം നല്‍കും. വന്‍കിട ലോബികള്‍ കന്നുകാലികളെ അറുത്ത് ഗ്രാമങ്ങളിലെ കടകളില്‍ വിതരണം ചെയ്യുന്നു. നിലവിലെ വില തന്നെ വലിയ ലാഭം കൊണ്ടുവരുന്നു, എന്നാല്‍ ഇപ്പോഴും വ്യാപാരികള്‍ വില ഉയര്‍ത്താന്‍ ശ്രമിക്കുന്നു.
ഗ്രാമപ്രദേശങ്ങളിലെ ചെറുകിട അറവുശാലകള്‍ അപ്രത്യക്ഷമായി. ഇവിടെ വളര്‍ത്തുന്ന പോത്തുകള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. കാരണം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിലകുറഞ്ഞ കന്നുകാലികളെ ഇവിടെ ഇറക്കുമതി ചെയ്യുന്നത് ഗുണനിലവാരമില്ലാത്തവയാണ്. ഇവയുടെ കച്ചവടമാണ് ഇവിടെ കൂടുതലും നടക്കുന്നത്.