ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കര്‍ഷക ദ്രോഹനയം അവസാനിപ്പിക്കണം.
ദേവികുളം തൂലൂക്കിലെ അടിമാലി ,പ്ലാമല പ്രദേശത്ത് കര്‍ഷകര്‍ കൃഷി ചെയ്‌തിരുന്ന ഏലച്ചെടികള്‍ വെട്ടി നശിപ്പിച്ച് കൃഷിക്കാര്‍ക്കും രാജ്യത്തിനും ഉണ്ടാക്കിയ നഷ്‌ടത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി പറയണമെന്ന് അഖിന്ത്യാ കിസാന്‍സഭാ ഇടുക്കി ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. വനസംരക്ഷണ നിയമത്തിന്റെ പേരില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കര്‍ഷകരെ പലവിധത്തില്‍ ദ്രോഹിക്കുകയാണ്. സര്‍ക്കാര്‍ നയങ്ങളെ കാറ്റില്‍ പറത്തുന്ന ഉദ്യോഗസ്ഥന്മാരുടെ നടപടി സർക്കാർ അന്വേഷിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരുടെ പേരില്‍ മതൃകാപരമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. .പ്ലാമലയില്‍ ഒരു തര്‍ക്കവുമില്ലാത്ത പ്രദേശത്തെ ഏലകൃഷിയും വെട്ടി നശിപ്പിച്ചിട്ടുണ്ട്. ഇത് പൊറുക്കാനാവാത്ത കുറ്റമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കയ്യേറ്റ ഭൂമിയില്‍ നിന്നും അനധികൃത കയ്യേറ്റം നടത്തിയവരെ ഒഴിപ്പിക്കേണ്ടതാണ് . ഇങ്ങനെ ഒഴിപ്പിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. എന്നാല്‍ അതിലെ കൃഷി നശിപ്പിക്കേണ്ട ആവശ്യമില്ല. ആ കൃഷിയിലെ ആദായം സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാവുന്നതാണ് .യാതൊരു മാനദണ്ഡവും ഇല്ലാതെ കൃഷി നശിപ്പിക്കപ്പെട്ട ഉടമസ്ഥര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണം. കേസില്ലാത്ത ഭൂമിയില കൃഷി നശിപ്പിച്ച ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടി വേണം. ഒഴിപ്പിക്കലില്‍ പ്രതിഷേധിച്ചവരുടെ പേരിലെ പോലീസ് കേസുകള്‍ പിന്‍വലിക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗശല്യം കൂടി കൊണ്ടിരിക്കുകയാണ്. ആന പന്നി,കുരങ്ങ്, അടക്കമുളള ജീവികള്‍ നിരന്തരമായി കൃഷി നശിപ്പിക്കുന്നതിന്റെ ഫലമായി കൃഷി ചെയ്‌ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുളളത്. പല പ്രദേശങ്ങളിലും വന്യമൃഗ ആക്രമണം മൂലം ജീവിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. വനത്തേയും വന്യ മൃഗത്തേയും സംരക്ഷിക്കുന്നതുപോലെതന്നെ കൃഷിയേയും കൃഷിക്കാരെയും സംരക്ഷിക്കുന്നതിനുളള ബാധ്യത ജനാധിപത്യ സർക്കാർ ഭരണാധികാരികള്‍ക്കുണ്ട് . ഇതു മറമന്നുകൊണ്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര്‍ നിരന്തരമായി അതിക്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ അതിക്രമങ്ങളെ ചെറുക്കാന്‍ മുഴുവന്‍ കര്‍ഷകരും മറ്റു ജനവിഭാഗങ്ങളും ഒന്നിക്കണമെന്ന കിസാന്‍ സഭ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്‌തു. യോഗത്തില്‍ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ഉദ്‌ഘാടനം ചെയ്‌തു. ,ജില്ലാ സെക്രട്ടറി ടി.സി കുര്യന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ പി.എസ് നെപ്പോളിയന്‍,ജോയി വടക്കേടം, പികെ സദാശിവന്‍, ഐ.ശശിധരന്‍,വിആര്‍ ബാലകൃഷ്‌ണന്‍, എസ് മനോജ്, കെകെതങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു