Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
“വിദേശ ഗവേഷണാവസരങ്ങൾ ” അരുവിത്തുറ കോളേജിൽ അലുമ്നി പ്രഭാഷണ പരമ്പര.

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ്, രസതന്ത്ര ഗവേഷണ – പി.ജി. വകുപ്പ് കെംസ്പയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദേശ ഗവേഷണ സാധ്യതകൾ ദക്ഷിണ കൊറിയയിലും മറ്റ് വിദേശ രാജ്യങ്ങളിലും എന്ന വിഷയത്തിൽ അലുമ്നി പ്രഭാഷണം സംഘടിപ്പിച്ചു.
കെമിസ്ട്രി വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും ദക്ഷിണ കൊറിയയിലെ ബയോനാനോ ടെക്നോളജി, ഗാചോൺ സർവകലാശാലയിലെ റിസേർച്ച് അസോസിയേറ്റുമായ ഡോ അഗസ്റ്റ്യൻ ജെയ്സൺ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗം മേധാവി. ഡോ. ഗ്യാബിൾ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. നിഹിത ലിൻസൺ, മറ്റ് അധ്യാപകർ കെംസ്പയർ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.









































































