കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖ ധനകാര്യ സഹകരണ സ്ഥാപനമായി കട്ടപ്പന സർവീസ് സഹകരണ ബാങ്ക് മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു

കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖ ധനകാര്യ സഹകരണ സ്ഥാപനമായി കട്ടപ്പന സർവീസ് സഹകരണ ബാങ്ക് മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വെള്ളയാംകുടി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക രീതിയിലുള്ള ബാങ്കിംഗ് സൗകര്യങ്ങളോടുകൂടിയും, കാലാനുസൃതമായ ബാങ്കിംഗ് സേവനങ്ങൾ ഇടപാടുകാർക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ക്രമീകരിച്ചിരിക്കുന്ന വിപുലീകരിച്ചതും നവീകരിച്ചതുമായ ശാഖയാണ് വെള്ളയാംകൂടിയിലേത്.
ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, വൈസ് ചെയർമാൻ ജോയി അനിത്തോട്ടം, കൗൺസിലർമാരായ അഡ്വ. കെ ജെ ബെന്നി, രജിതാ രമേഷ്, പ്രശാന്ത് രാജു, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ റോയി വർഗീസ്, മുൻ ഡെപ്യൂട്ടി രജിസ്ട്രാർ എസ്. ഷേർളി, ഭരണസമിതി അംഗങ്ങളായ ടി. ജെ ജേക്കബ്, ജോയി പൊരുന്നോലി,അഡ്വ. തോമസ് പെരുമന,ബാബു ഫ്രാൻസിസ്, സജീവ് കെ എസ്, സെക്രട്ടറി റോബിൻസ് ജോർജ്, ബ്രാഞ്ച് മാനേജർ ദീപ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.