പ്രധാന വാര്‍ത്തകള്‍
ബഫർ സോണിൽ സർവേ നമ്പറുകൾ കൂടി ഉൾപ്പെടുത്തി മൂന്നാമത് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും വ്യാപക ആശയക്കുഴപ്പവും

എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങി വിവിധയിടങ്ങളിൽ സമരസമിതികൾ എതിർപ്പുമായി രംഗത്തെത്തി. പലയിടത്തും ഒരേ സർവേ നമ്പർ തന്നെ ബഫർസോണിനുള്ളിലും പുറത്തും ഉൾപ്പെട്ടിട്ടുണ്ട്. വന്യജീവിസങ്കേതത്തിന്റെ അതിർത്തി മാത്രം രേഖപ്പെടുത്തിയതും ബഫർസോൺ മേഖല അടയാളപ്പെടുത്താത്തതും ആശങ്ക വർധിപ്പിക്കുന്നു. ബഫർസോൺ, വന്യജീവി സങ്കേതം, പഞ്ചായത്ത് അതിർത്തി എന്നിവ ചേരുന്നിടത്ത് പഞ്ചായത്തിന്റെ അതിർത്തി വ്യക്തമാകുന്നില്ലെന്ന പരാതിയുമുണ്ട്. വനാതിർത്തിയും ബഫർസോൺ അതിർത്തിയും വേർതിരിച്ച് വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുന്നു. ജനുവരി ഏഴുവരെ പരാതി നല്‍കാം. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ജനുവരി പതിനൊന്നിനുള്ളില്‍ പരാതികൾ പരിശോധിച്ച് റിപ്പോർട്ട് നല്‍കുകയെന്നത് സർക്കാരിന് കടുത്ത വെല്ലുവിളിയാണ്.