പ്രധാന വാര്‍ത്തകള്‍
മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയറും
മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. റൊണാൾഡോ യുണൈറ്റഡ് വിട്ടതിന് പിന്നാലെ മകനും ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ യൂത്ത് അക്കാദമിയോട് വിടപറഞ്ഞിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ ജൂനിയർ റയൽ മാഡ്രിഡ് അക്കാദമിയുമായി പുതിയ കരാർ ഒപ്പുവെച്ചു. നേരത്തെ റയലിന്‍റെ അക്കാദമിയിൽ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ ജൂനിയർ 20 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടിയിട്ടുണ്ട്.
റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയതിനെ തുടർന്ന് 2018 ൽ ക്രിസ്റ്റ്യാനോ ജൂനിയർ റയലിന്‍റെ യൂത്ത് അക്കാദമി വിട്ടു. പിന്നീട് യുണൈറ്റഡിന്‍റെ അക്കാദമിയിൽ ചേർന്നു.