പ്രധാന വാര്‍ത്തകള്‍
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കും
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബഫർ സോൺ, സിൽവർ ലൈൻ, സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിലെ വർദ്ധന തുടങ്ങിയ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി.