നാട്ടുവാര്‍ത്തകള്‍
ഗ്രോട്ടോയുടെ കൂദാശയും ആദ്യ കുര്‍ബാന സ്വീകരണവും
ബാലഗ്രാം : ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ പുതിയതായി നിര്‍മിച്ച ഗ്രോട്ടോയുടെ കൂദാശയും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നാളെ നടക്കും. വൈകിട്ട് 4.30ന് കുര്‍ബാന, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം, 5.45 ന് ഗ്രോട്ടോയുടെ കൂദാശ, തുടര്‍ന്ന് സ്‌നേഹവിരുന്ന് എന്നിവയാണ് പ്രധാന പരിപാടികളെന്ന് വികാരി ഫാ.എബ്രഹാം പ്രസാദ് അറിയിച്ചു.