മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ പറ്റിപ്പ്:പരാതികൾ വർധിക്കുന്നതായി കമ്മീഷൻ
മനുഷ്യാവകാശ കമ്മീഷൻ എന്നോ അതിന് സമാനമായ പേരുകൾ പറഞ്ഞോ പലരും ജനങ്ങളെ സമീപിക്കുന്നതായി ധാരാളം പരാതികൾ കമ്മീഷന് ലഭിക്കുന്നുണ്ടെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് .
മനുഷ്യാവകാശ കമ്മീഷൻ വൈസ് ചെയർമാൻ എന്ന വ്യാജ ബോർഡ് സ്ഥാപിച്ച വാഹനത്തിൽ രണ്ടു പേരെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത 1483 /22 നമ്പർ കേസിൻെറ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു
2022 ജൂലൈ 6ന് ചുവപ്പു കളർ ബോർഡു സ്ഥാപിച്ച വാഹനത്തിലെത്തിയ രണ്ടു പേർ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കോതമംഗലം വെണ്ടു വഴി സ്വദേശിനി ലളിതയുടെ പരാതി.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വാഹനം കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ കോതമംഗലം പോലീസ് ഇൻസ്പെക്ടർക്കാണ് ഉത്തരവ് നൽകിയത്.