പ്രധാന വാര്‍ത്തകള്‍
യഥാസമയം പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം
സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചു.
2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു നൽകുന്നതിന് 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ.വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.