പ്രധാന വാര്‍ത്തകള്‍
നാളെ മുതല്‍ സംസ്ഥാനത്ത് മഴക്കും ശക്തമായ കാറ്റിനും സാധ്യത
നാളെമുതല്‍ സംസ്ഥാനത്ത് മഴക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ അറുപത് കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശ്രീലങ്കന്‍തീരത്തേക്ക് നീങ്ങുകയാണ്. ഇത് നാളെയോടെ കന്യാകുമാരി കടലിലേക്ക് എത്താനിടയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ ലഭിക്കാനിടയുള്ളത്.