നാട്ടുവാര്‍ത്തകള്‍
കോവിഡ് പരിശോധനാ കേന്ദ്രത്തിന് സമീപം കക്കൂസ് മാലിന്യം

കുമളി: അതിര്‍ത്തിയില്‍ കോവിഡ് പരിശോധനാ കേന്ദ്രത്തിനടുത്തായി കക്കൂസ് മാലിന്യം കെട്ടി കിടക്കുന്നതായി പരാതി. അതിര്‍ത്തിയില്‍ വാണിജ്യ നികുതി സമുച്ചയത്തിനും പോലീസ് സേ്റ്റഷന്‍ മതിലിനും ഇടയിലുള്ള ഭാഗത്താണ് പരിശോധന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പരിശോധനാ കേന്ദ്രത്തിണ് തൊട്ടുപുറകിലാണ് മാലിന്യംകെട്ടി കിടക്കുന്നത്. വാണിജ്യ നികുതി സമുച്ചയത്തിന്റെ കക്കൂസ് ടാങ്ക് നിറഞ്ഞ് കവിഞ്ഞതും പാചക പുരയിലെ അവശിഷ്ടങ്ങളുമാണ് ഇവിടെ കൂടികിടക്കുന്നത്. പരിശോധനാ കേന്ദ്രത്തിലെത്തുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹനീയമാണ്.