വിവാദങ്ങൾക്കൊടുവിൽ ‘ഹിഗ്വിറ്റ’യുടെ സെൻസറിംഗ് പൂർത്തിയായി
തിരുവനന്തപുരം: സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഹിഗ്വിറ്റയുടെ സെൻസറിംഗ് പൂർത്തിയായി. ഫിലിം ചേംബറിന്‍റെ സമ്മതപത്രം ഇല്ലാതെയായിരുന്നു നിർമ്മാതാക്കൾ സെൻസർ ബോർഡിനെ സമീപിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.
എൻ.എസ് മാധവന്‍റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന കൃതിയുടെ പേരുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ചിത്രം വിവാദത്തിലായത്. ഫിലിം ചേംബറും എൻ.എസ് മാധവൻ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്‍റെ മനോഭാവമാണ് ഈ സിനിമയുടെ അടിസ്ഥാനമെന്നും മാധവന്‍റെ കൃതിയുമായി ചിത്രത്തിനു യാതൊരു ബന്ധവുമില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അണിയറ പ്രവർത്തകരുടെ നിലപാട് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റാണ് ചിത്രത്തിനിപ്പോൾ ലഭിച്ചിരിക്കുന്നത്. പേരുമായി ബന്ധപ്പെട്ട ഔപചാരികതകൾ 2019 ൽ തന്നെ ഫിലിം ചേംബറിൽ പൂർത്തിയായതായി ചിത്രത്തിന്‍റെ നിർമ്മാതാക്കൾ തുടക്കം മുതൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതിനു ശേഷം ഉയർന്നുവന്ന വിവാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാടും അവർ സ്വീകരിച്ചിരുന്നു.