പുതിയ തസ്തിക സൃഷ്ടിക്കൽ എഫ്.എസ്.ഇ.ടി.ഒ ആഹ്ലാദ പ്രകടനം നടത്തി
കട്ടപ്പന: കേരളത്തിലെ നഗരസഭകളിൽ പുതിയതായി 354 തസ്തിക സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച്
എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. യോഗം കെ.എം.സി.എസ്.യു സംസ്ഥാന വനിതാ കമ്മിറ്റിയംഗം ഷിജില ഉദ്ഘാടനം ചെയ്തു. അഭിവാദ്യം അർപ്പിച്ചുകൊണ്ട് പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സി.ജെ ജോൺസൺ എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ സെക്രട്ടറി ഷിജു എന്നിവർ സംസാരിച്ചു. കേന്ദ്ര ഗവൺമെൻറ് തസ്തിക ഒഴിച്ചിട്ടും നിയമന നിരോധനം നടത്തിയും കരാർവൽക്കരണവും നടത്തുമ്പോൾ ഇതിന് ബദലായി കേരളത്തിൻറെ എൽ.ഡി.എഫ് സർക്കാർ പുതിയ തസ്തിക സൃഷ്ടിച്ചും നിയമനങ്ങൾ നടത്തിയും സിവിൽ സർവീസിന് ചേർത്തുപിടിച്ച് മാതൃകാ പ്രവർത്തനമാണ് നടത്തുന്നത്
ഹെൽത്ത് സൂപ്പർവൈസർ 51
ഹെൽത്ത് ഇൻസ്പെക്ടർ 5
ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II 6
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ 11
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 180
അക്കൗണ്ട്സ് ഓഫീസർ 6
അക്കൗണ്ട്സ് അസിസ്റ്റൻറ് 93
ഇങ്ങനെ ആകെ 354 തസ്തികളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചത്.