പ്രധാന വാര്‍ത്തകള്‍
12 വര്‍ഷമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും റോഡ് ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാതെയും അനധികൃതമായി സര്‍വിസ് നടത്തിവന്ന ആംബുലന്‍സ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി

കൊല്ലം: 12 വര്‍ഷമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും റോഡ് ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാതെയും കുണ്ടറ കേന്ദ്രീകരിച്ച് അനധികൃതമായി സര്‍വിസ് നടത്തിവന്ന ആംബുലന്‍സ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി.കഴിഞ്ഞ ദിവസം വൈകീട്ട് കല്ലട പ്രദേശത്ത് വാഹന പരിശോധനക്കിടെയാണ് ആംബുലന്‍സ് പിടികൂടിയത്. എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു. എന്‍. കുഞ്ഞുമോന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി. ലീജേഷ്, വി. ബിജോയ്, എച്ച്.എസ്. സിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും ആശുപത്രി പരിസരങ്ങളിലും മറ്റും ആംബുലന്‍സുകള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എച്ച്. അന്‍സാരി പറഞ്ഞു.