ബഫര്‍ സോണുമായി ബന്ധപ്പെട്ട ഫീല്‍ഡ് സര്‍വേ നാളെ ആരംഭിക്കും
ഇടുക്കി | ബഫര്‍ സോണുമായി ബന്ധപ്പെട്ട ഫീല്‍ഡ് സര്‍വേ നാളെ ആരംഭിക്കും. ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിലാണ് സര്‍വേ നടക്കുക.ഒഴിവാക്കേണ്ടതും കൂട്ടിച്ചേര്‍ക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീല്‍ഡ് സര്‍വേ നടത്തുന്നത്.
പെരിയാര്‍, മതികെട്ടാന്‍, ഇടുക്കി തുടങ്ങിയയിടങ്ങളിലെ സംരക്ഷിത മേഖലകള്‍ക്കു ചുറ്റും ബഫര്‍സോണില്‍ ഉള്‍പ്പെടുത്തേണ്ട പല കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദ പരിശോധന നടത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിവിധ പഞ്ചായത്തുകളില്‍ വനം-റവന്യൂ-പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരാന്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി ഓരോ വാര്‍ഡിലുമെത്തി നേരിട്ട് പരിശോധന നടത്തുക.
ഒഴിവാക്കപ്പെട്ടവ കൂട്ടിച്ചേര്‍ക്കാനുള്ള അപേക്ഷയും ജനങ്ങളില്‍ നിന്നും സ്വീകരിക്കും. ജനവാസം കൂടുതലുള്ള മേഖലയാണ് ബഫര്‍ സോണിലുള്‍പ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണിത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലും 2021 സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലും ജനങ്ങള്‍ക്ക് പരാതി നല്‍കാം.
ബഫര്‍ സോണില്‍ പരാതികള്‍ കിട്ടുന്ന മുറക്ക് അതാതിടങ്ങളില്‍ ഫീല്‍ഡ് സര്‍വേ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഫീല്‍ഡ് സര്‍വേ കൂടി ചേര്‍ത്ത് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.