Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ കുറിപ്പടിയും ഇനി ഗൂഗിള്‍ ലെന്‍സിലൂടെ വായിക്കാം



ഗൂഗിൾ അവതരിപ്പിച്ച സേവനങ്ങളിൽ ഏറ്റവും സ്വീകാര്യമായ ഒന്നാണ് ഗൂഗിൾ ലെൻസ്. അജ്ഞാത ഭാഷകൾ വിവർത്തനം ചെയ്യുന്നതിന് ഗൂഗിൾ ലെൻസ് വളരെ ഉപയോഗപ്രദമാണ്. ഇപ്പോഴിതാ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും എഴുതിയ കുറിപ്പടികൾ വായിക്കാനുള്ള സൗകര്യവുമായി ഗൂഗിൾ ലെൻസ് വരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ വായിക്കാൻ ബുദ്ധിമുട്ടേറിയ അത്തരം കുറിപ്പടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഫീച്ചറിൻ്റെ മിനുക്കുപണിയിലാണ് കമ്പനി.

ആദ്യഘട്ടത്തില്‍ മെഡിക്കല്‍ പ്രൊഫഷണല്‍സിനായിട്ടാകും പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്. മെഡിക്കല്‍ കുറിപ്പുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ പേര് പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ എഴുതിക്കാണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!