വാഹന വിൽപന നടത്തി കബളിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
അടിമാലി: മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ഇന്നോവ ക്രിസ്റ്റ കാര്‍ വില്‍പന നടത്തി 13 ലക്ഷം രൂപ വാങ്ങിയശേഷം പേപ്പറുകള്‍ ശരിയാക്കി നല്‍കാതെ തട്ടിപ്പ് നടത്തിയ ആളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മാേങ്ങം ചെറുമഠത്തില്‍ ഷാഹിനെയാണ് (35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.വാളറ പത്താംമൈല്‍ സ്വദേശിയാണ് കാര്‍ വാങ്ങിയത്. വിവിധ ദിവസങ്ങളില്‍ പേപ്പര്‍ ശരിയാക്കി നല്‍കുന്നതിനായി ഷാഹിനെ സമീപിച്ചെങ്കിലും ഓരോ അവധികള്‍ പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സമാനമായ രീതിയില്‍ പലരെയും തട്ടിപ്പിനിരയാക്കിയതായും കണ്ടെത്തി.മലപ്പുറത്താണ് കൂടുതല്‍ തട്ടിപ്പ് നടത്തിയത്. പ്രതിയെ കോഴിക്കോട് ബീച്ച് ഭാഗത്തുനിന്നും മൊബൈല്‍ ടവര്‍ ലാേക്കഷന്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. എസ്.ഐ. ടി.പി. ജൂഡി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.