പ്രധാന വാര്‍ത്തകള്‍
വിനോദയാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍

അടിമാലി: വിനോദയാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍.കൊല്ലം അഞ്ചല്‍ ലക്ഷ്മിഭവനില്‍ സുധാകരന്‍ നായരെയാണ് (55) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ സഞ്ചാരം പൂര്‍ത്തിയാക്കി നാട്ടിലേക്കുള്ള മടക്കത്തിനിടെ ചൊവ്വാഴ്ച രാത്രി പത്തോടെ അടിമാലിയിലാണ് സംഭവം.തുടര്‍ന്ന് വിദ്യാര്‍ഥികളും ഡ്രൈവറും അടിമാലിയിലെ ഹോട്ടല്‍ തൊഴിലാളികളും തമ്മില്‍ കൈയാങ്കളിയുമുണ്ടായി. കൊല്ലത്തുനിന്ന് രണ്ട് ബസിലായാണ് 90 വിദ്യാര്‍ഥികള്‍ മൂന്നാറില്‍ എത്തിയത്. യാത്രാമധ്യേ അടിമാലിയിലെ ഹോട്ടലില്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ഈ സമയത്താണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായത്.