10 വർഷം ഭരിച്ച് മുഖം നഷ്ട്ടപ്പെട്ട CPM ജാള്യത മറക്കുന്നതിനാണ് 16 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് BJP സൗത്ത് ജില്ലാ പ്രസിഡന്റ് വി .സി വർഗ്ഗീസ്

സിപിഎം ഒക്ടോബർ 16-ാം തീയതി നടത്തുന്ന ജില്ലാ ഹർത്താൽ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. കാരണം കഴിഞ്ഞ 10 വർഷക്കാലം കേരളം ഭരിച്ചിട്ട് ഇടുക്കി ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന ഒരു പ്രശ്‌നത്തിനും പരിഹാരം കാണാൻ പറ്റാതെ പോയ ഒരു ഗവൺമെന്റ് അധികാരം നഷ്ടപ്പെട്ട് നാലുമാസം കഴിയുമ്പോൾ വീണ്ടും ജനങ്ങളുടെ മുമ്പിലേക്ക് ഹർത്താലും ആയിട്ട് ഇറങ്ങുകയാണ്.
ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. കാരണം, ഇഎസ്ഐയുടെ പേരിൽ സമരം നടത്തുന്ന സിപിഎമ്മും ഇടതുപക്ഷവും ഒരു കാര്യം ചിന്തിക്കണം കഴിഞ്ഞ ആറ് കരട് വിജ്ഞാപനങ്ങൾ ഇറങ്ങിയപ്പോഴും ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ പോയ ഒരു സർക്കാർ ആണിത്. ഏഴാമത്തെ വിജ്ഞാപനം വന്നപ്പോഴാണ് അതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ചലനം ആൾക്കാർക്കിടയിൽ ഉണ്ടായതും അതിനകത്ത് പോരായ്മകൾ ഉണ്ടെന്ന് പഠിച്ചതും. റിപ്പോർട്ടിൽ ഇടുക്കി ജില്ലയിലെ ജനസംഖ്യയെകുറിച്ചോ, സ്‌കൂളുകളുടെയും, കോളേജുകളുടെയും, ആരാധനാലയങ്ങളുടെയും, ആശുപത്രികളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും ഒന്നും കണക്ക് എത്രയെന്നോ അല്ലെങ്കിൽ എത്ര കാലം മുതൽ ആൾക്കാർ ഇവിടെ ജീവിക്കുന്നു എന്നുള്ള കൃത്യമായിട്ടുള്ള ഡേറ്റാ സഹിതം റിപ്പോർട്ട് കൊടുക്കുവാൻ ആയിട്ട് സാധിച്ചില്ല എന്നുള്ളതാണ് ഇത്രയും വലിയൊരു പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം. മാത്രമല്ല സംസ്ഥാന സർക്കാരും, സംസ്ഥാന റവന്യൂ വകുപ്പും, വനംവകുപ്പും, സർക്കാർ ഏജൻസികളും, അഡ്വക്കേറ്റ് ജനറലും, വക്കീലൻമാരും കൊടുത്തിരിക്കുന്ന റിപ്പോർട്ടും കണക്കുകളും വൈരുധ്യം നിറഞ്ഞതാണ്.
അത് വന ഭൂമി, റവന്യൂ ഭൂമി, പട്ടയ ഭൂമിയുടെ കാര്യത്തിൽ ആണെങ്കിലും കൃത്യമായ റിപ്പോർട്ടുകൾ കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 10 വർഷക്കാലം സംസ്ഥാനം ഭരിച്ച ഇടതുപക്ഷ സർക്കാർ ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ ശ്രമിച്ചിട്ടില്ല. വന്യജീവി ആക്രമണത്തിന്റെ കാര്യത്തിലും, ഭൂ- പട്ടയ വിഷയങ്ങളുടെ കാര്യത്തിലും, ഷോപ്പ് സൈറ്റുകൾക്ക് പട്ടയം കൊടുക്കുമെന്ന് പറഞ്ഞ കാര്യത്തിലും ഇടുക്കിയിൽ മാത്രമായിട്ടുള്ള നിർമ്മാണ നിരോധനത്തിൻ്റെ കാര്യത്തിലും, തകർന്നടിഞ്ഞ ആരോഗ്യ മേഖലയിലും ഒന്നും ചെയ്യാതെ പോയ സർക്കാർ പന്തീരായിരം കോടിയുടെ പാക്കേജ് പ്രഷ്യാപിച്ച് ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിച്ചത് അല്ലാതെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അതിൻ്റെ ഫലം നിയമസഭാ ഇലക്ഷനിലൂടെ ജനങ്ങൾ മറുപടി കൊടുത്തിട്ടുള്ളതാണ്. ഇടുക്കിയിൽ മുഖം നഷ്ടപ്പെട്ട സിപിഎം ജാള്യത മറയ്ക്കാനും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമായിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു സമരവുമായിട്ട് ഇറങ്ങിയത്. ഇത് ജനങ്ങൾ പുശ്ചിച്ച് തള്ളുമെന്നും വി.സി വർഗീസ് പറഞ്ഞു
ഹർത്താലുകൊണ്ട് ജനങ്ങളുടെ സാധാരണ ജീവിതം തടസ്സപ്പെടുത്താൻ മാത്രമേ സാധിക്കൂ എന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ല പ്രസിഡൻ്റ് വി.സി. വർഗീസ്, ജനറൽ സെക്രട്ടറിമാരായ കെ. കുമാർ, രതീഷ് വരകുമല, ഒബിസിമോർച്ച ജില്ലാ പ്രസിഡൻ്റ് പി.എൻ. പ്രസാദ് എന്നിവർ പറഞ്ഞു.




































































































































