മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുമളി സെന്റർ സന്നദ്ധ സുവിശേഷക സംഘം 7 -മത് ഹൈറേഞ്ച് മാർത്തോമ്മാ കൺവൻഷൻ 16,17,18 തീയതികളിൽ നടക്കും.

കുമളി സെൻറർ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ ഏഴാമത് ഹൈറേഞ്ച് കൺവെൻഷൻ ഒക്ടോബർ മാസം 16, 17,18 തീയതികളിൽ കുമളി സെൻ്ററിലെ വിവിധ മാർത്തോമ്മാ ഇടവകകളിൽ വച്ച് നടക്കും.
ഹൈറേഞ്ച് മേഖലയിലുള്ള മാർത്തോമ്മാ വിശ്വാസ സമൂഹത്തിൻ്റെ കൂടിവരവാണ് സെന്ററിൽ നടക്കുന്ന കൺവെൻഷൻ. പതിനാറാം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മ്ലാമല മാർത്തോമ്മാ ഇടവകയിലും പതിനേഴാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ചക്കുവള്ളം ഇമ്മാനുവൽ മാർത്തോമാ ഇടവകയിൽ വച്ചുമാണ് സന്ധ്യ യോഗങ്ങൾ നടക്കുന്നത്.
വചന ശുശ്രൂഷ നിർവഹിക്കുന്നത് റവറന്റ്.ജോസി ഇ ജോർജ് ആണ്.
പതിനെട്ടാം തീയതി ഞായറാഴ്ച രാവിലെ 8:30ന് വിശുദ്ധ കുർബാന ആരംഭിക്കുന്നതും തുടർന്ന് സമാപന മീറ്റിംഗ് നടത്തപ്പെടുന്നത് കൊച്ചറ നസ്രേത്ത്
മാർത്തോമ്മാ ഇടവകയിലും വച്ചാണ്. അന്നേ ദിവസത്തെ വിശുദ്ധ കുർബാനയ്ക്കും സമാപന മീറ്റിങ്ങിനും നേതൃത്വം നൽകുന്നത് സഭയിലെ വികാരി ജനറാൾ റവറന്റ്. മാത്യു ജോൺ ആണ്.
മീറ്റിങ്ങിലെ വിവിധ പ്രോഗ്രാമുകൾക്ക് കുമളി സെന്ററിലെ വൈദികരും സുവിശേഷകരും അത്മായരും നേതൃത്വം നൽകും.
വാർത്താ സമ്മേളനത്തിൽ
റവറന്റ് . ജോൺ പി വർഗീസ്, സുബി സാറാ വർഗീസ്,
സജിമോൻ ടി ജെ,റവറന്റ്.ജിതിൻ കെ വർഗീസ്, ടി വൈ കുര്യൻ എന്നിവർ പങ്കെടുത്തു.




































































































































