പ്രധാന വാര്‍ത്തകള്‍
എഴുത്ത് കഴിഞ്ഞു; സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ച് ആര്യൻ ഖാൻ
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക് എത്തുന്നുവെന്ന വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോളിതാ സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂർത്തിയായതായും ആര്യൻ അറിയിച്ചു.’എഴുത്ത് കഴിഞ്ഞു… ആക്ഷൻ പറയാൻ കൊതിയാകുന്നു’, എന്നാണ് ആര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ആര്യന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. റെഡ് ചില്ലിസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് ഖാനാണ് സീരീസ് നിർമ്മിക്കുന്നത്. സീരീസിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ആര്യൻ ഖാന്റെ സംവിധാനത്തില്‍ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.