നാട്ടുവാര്‍ത്തകള്‍
ജോയി വെട്ടിക്കുഴി കൗൺസിലർ സ്ഥാനം രാജിവയ്ക്കണം; കേരള കോൺഗ്രസ് (എം)


കട്ടപ്പന:ജോയി വെട്ടിക്കുഴി കൗൺസിലർ സ്ഥാനം രാജിവയ്ക്കണംമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയിലെ രാഷ്ട്രീയ വിഴുപ്പലക്കലും ഗ്രൂപ്പുകളികളും മൂലം വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായും ആറ് മാസത്തേക്ക് വിദേശത്തേക്ക് പോകുന്നതിനായി എന്ന പേരിൽ രാജി വച്ച മുനിസിപ്പൽ വൈസ് ചെയർമാൻ ആ കാലയളവിൽ ഒരു വികസനവും നടക്കാതെ, വാർഡിലെ താമസക്കാർക്ക് ഒരു റേഷൻ കാർഡിന് വാർഡ് മെമ്പറുടെ കത്ത് പോലും കിട്ടാതാവുന്ന സ്ഥിതി ഉണ്ടാക്കാതെ കുന്തളം പാറയിലെ ജനങ്ങളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ വാർഡ് കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്നും കേരളാ യൂത്ത്ഫ്രണ്ട് (എം) കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് ആനന്ദ് വടശേരി ആവശ്യപ്പെട്ടു.