ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
കള്ളവോട്ടിന് പോലീസ് ഒത്താശചെയ്തു;അഡ്വ.ഇ.എം ആഗസ്തി
ഇടുക്കി : ഇരട്ടവോട്ടുകള്ക്കെത്തിയവരെയും വാഹനവും വിട്ടുനല്‍കിയ നെടുങ്കണ്ടം പോലീസിന്റെ നടപടി കള്ളവോട്ടിന് ഒത്താശ ചെയ്യുന്നതാണെന്ന് ഉടുമ്പന്‍ചോലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഇ.എം ആഗസ്തി പറഞ്ഞു. ഹൈക്കോടതി വിധിയെ മറികടക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇരട്ടവോട്ടുകള്‍ തടയണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നെടുങ്കണ്ടം പോലീസ് തയാറായില്ല. മാത്രവുമല്ല, യാതൊരു അന്വേഷണവും നടത്താതെ കുറ്റക്കാരെ വിട്ടയയ്ക്കുകയാണ് ഉണ്ടായത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇരട്ടവോട്ട് പ്രശ്നത്തില്‍ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുമെന്നും ആഗസ്തി പറഞ്ഞു. ഇരട്ടവോട്ടുകള്‍ പൂര്‍ണമായും തടയാനായില്ലെങ്കിലും ഉടുമ്പന്‍ചോലയില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആഗസ്തി പറഞ്ഞു.