സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു; ബി.ജെ.പി
ഇടുക്കി: ജനാധിപത്യത്തെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് ബി.ജെ.പി ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി. പരാജയഭീതി മൂലം ഇരട്ടവോട്ടിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസും ഇരട്ടവോട്ടിന് ഒത്താശ ചെയുന്ന സമീപനമാണ് സ്വീകരിച്ചത്. വോട്ടെടുപ്പ് ദിനത്തില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും വോട്ട് ചെയ്തതിന് ശേഷം തമിഴ്‌നാട്ടില്‍ വോട്ട് ചെയ്യുന്നതിന് പോയ ഒരു വാഹനത്തില്‍ എത്തിയ ആളുകളെ അതിര്‍ത്തിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇവരെ പോലീസില്‍ എല്‍പ്പിച്ചെങ്കിലും കേസ് എടുക്കുന്നതിന് തയാറായില്ലന്ന് മാത്രമല്ല ബി.ജെ.പികാര്‍ക്കെതിരെ കേസെടുക്കാന്‍ ആണ് പോലീസ് ശ്രമിച്ചത്. ഇത് ന്യായികരിക്കാന്‍ കഴിയില്ല. വോട്ട് രേഖപ്പെടുത്തിയ മഷി മായിക്കുന്നതിനുള്ള രാസപദാര്‍ഥങ്ങള്‍ അടക്കം ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. മന്ത്രി മണി അടക്കം പരാജയപെടുമെന്ന് മനസിലാക്കിയതോടെയാണ് നേതൃത്വം നേരിട്ട് ഇടപെട്ട് തമിഴ്‌നാട്ടില്‍ നിന്നും ഇരട്ടവോട്ടിന് ആളുകളെ കടത്തിയത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനനമാക്കിയപ്പോള്‍ ഊട് വഴികളിലൂടെ ആളുകളെ കടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ഉള്‍പ്പടെയുള്ള സംഘമാണ് പ്രവര്‍ത്തിച്ചത്. ജനാധിപത്യ രീതിയില്‍ നടക്കേണ്ട ഒരു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് വന്‍ വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.