പ്രധാന വാര്‍ത്തകള്‍
തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ 30 ന് വോട്ടര്‍ പട്ടിക സമ്മറി റിവിഷന്‍ വിലയിരുത്തും
തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കടേശപതി 30.11.22 രാവിലെ 10 ന് കളക്ട്രേറ്റില്‍ വോട്ടര്‍ പട്ടിക സമ്മറി റിവിഷന്‍ പുരോഗതി അവലോകനം നടത്തും. ജനപ്രതിനിധികള്‍ക്കും, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും വോട്ടര്‍ പട്ടിക റിവിഷനില്‍ പരാതിയുള്ളവര്‍ക്കും സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിരിക്കും.