ലോകകപ്പ് ഖത്തറിൽ,ഹൈറേഞ്ചിൽ കട്ടൗട്ട് ആവേശം

ഇടുക്കി: ലോകകപ്പ് ആവേശത്തിലാണ് ഇടുക്കി മലയോര മേഖല. കുടിയേറ്റ കാലം മുതല്‍ കൈപന്തുകളിയെ നെഞ്ചിലേറ്റിയ കര്‍ഷകരുടെ പിന്‍തമുറ, കാല്‍പന്ത് കളിയുടെ ആവേശത്തിലേക്ക് കത്തിക്കയറുകയാണ്. ഇടുക്കിയുടെ കവാടമായ നേര്യമംഗലം പാലം കടന്ന് മലകയറിയാല്‍ കാല്‍പന്തുകളിയുടെ ആവേശം അലയടിക്കുന്നത് കാണാം.ലോകകപ്പ് ആവേശത്തില്‍ ഹൈറേഞ്ച്
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചരിച്ചാല്‍ ലോകകപ്പ് ആവേശം ആസ്വദിക്കുകയും ചെയ്യാം. വിവിധ രാജ്യങ്ങളുടെ പതാകകളും താരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടുകളും കൊടി തോരണങ്ങളുമൊക്കെ ഒരുക്കിയാണ് കുടിയേറ്റ കര്‍ഷകരുടെ പിന്‍തലമുറ കാല്‍പന്ത് കളിയെ വരവേല്‍ക്കുന്നത്. താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതില്‍ കടുത്ത മത്സരമാണ് ജില്ലയിലെമ്ബാടും.
വലിയ സ്‌ക്രീനില്‍ മത്സരം തത്സമയം കാണാനും അവസരമൊരുക്കിയിട്ടുണ്ട്. ടീമുകളുടെ ജയപരാജയങ്ങളും ഇവിടെ ആഘോഷിക്കുന്നുണ്ട്. മത്സരം മുറുകി ഫൈനലിലേക്കടുക്കുമ്ബോള്‍ ഇടുക്കിയില്‍ ആവേശം വാനോളം ഉയരുമെന്നതില്‍ സംശയമില്ല.